ജിദ്ദ: ഒരു പ്രവാസി ശ്രദ്ധിക്കേണ്ട സാമ്പത്തിക നിയമങ്ങളുടെ സമഗ്രമായ വിശദീകരണം, 'ഫിന്‍ഡമെന്റല്‍' എന്ന പേരില്‍ കെ.ഇ.ഫ് അംഗങ്ങള്‍ക്കായി നടത്തിയ പരിപാടി അവതരണം കൊണ്ടും, സംശയ നിവാരണ സെഷന്‍കൊണ്ടും മികവുറ്റതായി. 'ഔട്ട് റൈറ്റ്' ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്‍സി ഡയറക്ടര്‍ പിഎംഎ സമീര്‍ പ്രവാസികള്‍ ശ്രദ്ധിക്കേണ്ട സാമ്പത്തിക നിയമങ്ങളും അതില്‍ വീഴ്ച വന്നാല്‍ നേരിടേണ്ടിവരുന്ന പ്രയാസങ്ങളും ഉദാഹരണ സഹിതം വിശദീകരിച്ചു.
പ്രവാസികള്‍ക്ക് നിക്ഷേപം അനുവദനിക്കപ്പെടാത്ത മേഖലകള്‍, വാങ്ങിക്കാന്‍ അനുവാദം ഇല്ലാത്ത വസ്തുവകകള്‍ തുടങ്ങിയവയുടെ പൂര്‍ണമായ വിവരം കൈമാറിയപ്പോള്‍ അത് പലര്‍ക്കും പുതിയ അറിവായിരുന്നു. കാര്‍ഷിക ഭൂമി പ്രവാസികള്‍ വാങ്ങുന്നത് അനുവദീയമല്ല തുടങ്ങി നിരവധി അറിവുകള്‍ കൈമാറി. കെ.ഇ.ഫ് നൂതനാശയങ്ങള്‍ കേരളത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ പ്രാപ്തിയുള്ള ഒരു പ്രൊഫഷണല്‍ സംഘമാണെന്നും കോര്‍പ്പറേറ്റ് സി.സ്.ആര്‍ ഫണ്ട് പ്രയോജനപ്പെടുത്തി അത്തരം മാറ്റങ്ങള്‍ കൊണ്ടുവരുന്ന ഒരു ചാലകശക്തി ആവാന്‍ ശ്രമിക്കണമെന്നും സമീര്‍ പറഞ്ഞു.
രണ്ടാം സെഷനില്‍ സൗദിയിലെ കോര്‍പ്പറേറ്റ് നിയമങ്ങള്‍, നികുതി നിയമങ്ങള്‍, നിക്ഷേപക അന്തരീക്ഷം എന്നീ വിഷയങ്ങളിലുള്ള പാനല്‍ ചര്‍ച്ച നടന്നു. പലരുടെയും ദീര്‍ഘനാളത്തെ സംശയങ്ങള്‍ ദൂരീകരിക്കുന്നതിനും കൂടുതല്‍ അറിവുകള്‍ നേടുന്നതിനും പാനല്‍ ചര്‍ച്ച ഉപകരിച്ചു. സി.എ.ആശിറും ജസീലും നേതൃത്വം നല്‍കിയ പാനല്‍ ചര്‍ച്ചയില്‍ സൗദിയില്‍ നിക്ഷേപക, ബിസിനസ് മേഖലയില്‍ വരാന്‍ സാധ്യതയുള്ള മാറ്റങ്ങള്‍ പാനല്‍ വിശദീകരിച്ചു. സൗദിയില്‍ പുരോഗമിച്ചു കൊണ്ടിരിക്കുന്ന വിദേശ നിക്ഷേപ സൗഹൃദാന്തരീക്ഷത്തില്‍ ബിസിനസ്സിലേക്ക് പ്രവേശിക്കുന്ന എഞ്ചിനീയര്‍സ് ഫോറം അംഗങ്ങള്‍ക്ക് മുതല്‍ക്കൂട്ടായിരുന്നു പാനല്‍ ചര്‍ച്ച.
കെ.ഇ.ഫ് സെക്രട്ടറി ആദില്‍ പി.കെ. സ്വാഗതം പറഞ്ഞു. പ്രസിഡന്റ് പി.എം.സഫുവാന്‍ അധ്യക്ഷത വഹിച്ചു. ഫിനാന്‍സ് വിഷയം ഇന്ന് ഒരു എഞ്ചിനീയര്‍ക്ക് ഒഴിച്ചുകൂടാനാവാത്ത ഒന്നാണെന്നും, കെ.ഇ.ഫ് പതിവായി നടത്തി വരുന്ന എഞ്ചിനീയറിംഗ് വിഷയങ്ങളുടെ അത്രതന്നെ പ്രാധാന്യം സാമ്പത്തിക വിഷയത്തിന് ഉണ്ടെന്നും നേതൃത്വം സദസ്സിനെ ഓര്‍മ്മിപ്പിച്ചു. പ്രോഗ്രാം അവതരിപ്പിച്ച ഔട്ട് റൈറ്റ് ടീമിനെ കെ.ഇ.ഫ് സ്ഥാപക അംഗം മുഹമ്മദ് ഇക്ബാല്‍ മെമന്റോ നല്‍കി ആദരിച്ചു. വൈസ് പ്രസിഡന്റ് അന്‍സാര്‍ നന്ദി പറഞ്ഞു.
Related News