കൊച്ചി: കേരളത്തിന്റെ വിനോദ സഞ്ചാര മേഖലയില്‍ അതിരില്ലാത്ത സാധ്യതകളുമായി സീ പ്ലെയിന്‍ വിജയകരമായി പറന്നുയര്‍ന്നു. കൊച്ചി ബോള്‍ഗാട്ടി മറീനയില്‍ രാവിലെ 10.30 ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് സീ പ്ലെയിന്‍ ഫ്ളാഗ് ഓഫ് ചെയ്തു. പരീക്ഷണപ്പറക്കലിനു മുന്നോടിയായി കൊച്ചി കായലില്‍ മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസ്, വി. ശിവന്‍കുട്ടി, പി. രാജീവ്, കൊച്ചി മേയര്‍ എം. അനില്‍ കുമാര്‍, കൊച്ചി കോര്പ്പറേഷന് കൗണ്‍സിലര്‍ പി.ആര്. റെനീഷ്, ടൂറിസം സെക്രട്ടറി കെ. ബിജു, ഏവിയേഷന്‍ സെക്രട്ടറി ബിജു പ്രഭാകര്‍, കേരള ട്രാവല്‍ മാര്‍ട്ട് പ്രസിഡന്റ് ജോസ് പ്രദീപ്, സെക്രട്ടറി എസ്. സ്വാമിനാഥന്, സീനിയര്‍ അംഗം എം.ആര്. നാരായണണ് എന്നിവരെയും വഹിച്ചുകൊണ്ട് കൊച്ചി കായലില്‍ സീപ്ലെയിന്‍ ആദ്യ യാത്ര നടത്തി.
തുടര്‍ന്ന് തിരിച്ച് ബോള്‍ഗാട്ടി മറീനയില്‍ ഇറങ്ങിയ സീപ്ലെയിന്‍ ഇടുക്കി മാട്ടുപ്പെട്ടി അണക്കെട്ട് ലക്ഷ്യമാക്കി പറന്നുയര്‍ന്നു. ഏവിയേഷന്‍ സെക്രട്ടറി ബിജു പ്രഭാകര്‍, ടൂറിസം അഡീഷണല്‍ ഡയറക്ടര്‍ പി. വിഷ്ണുരാജ്, സിയാല്‍ ഡയറക്ടര്‍ ജി. മനു, ജില്ലാ വികസന കമ്മീഷണര്‍ എസ്. അശ്വതി, വാട്ടര്‍ മെട്രോ പ്രതിനിധി സാജന് ജോണ്‍, കെഎഎസ് ഉദ്യോഗസ്ഥന് അശ്വിന്, ഡിടിപിസി സെക്രട്ടറി സതീഷ് മിറാന്‍ഡ എന്നിവര്‍ വിമാനത്തിന്റെ ക്രൂ അംഗങ്ങളായ ഡാനിയല്‍ മോണ്ട്ഗോമെറി, റോഡ്ഗര്‍ ബ്രിന്‍ഡ്ജര്‍, യോഗേഷ് ഗാ4ഗ് എന്നിവ4ക്കൊപ്പം കൊച്ചിയില്‍ നിന്ന് മാട്ടുപ്പെട്ടിയിലേക്ക് പറന്നത്. മാട്ടുപ്പെട്ടിയില്‍ മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തില്‍ സീപ്ലെയ്ന്‍ സ്വീകരണം നല്കി. അവിടെ നിന്ന് മന്ത്രി റോഷി അഗസ്റ്റിനും തിരികെ സീപ്ലെയിനില്‍ യാത്ര ചെയ്തു. 12 ന് പുറപ്പെട്ട വിമാനം 12.21 ന് കൊച്ചി സിയാലില്‍ ഇറങ്ങി.
Related News