ദോഹ: കെഎംസിസി ഖത്തര്‍ സ്‌പോര്‍ട്‌സ് വിംഗ് 'സ്‌പോര്‍ട്‌സ് ഗാല 2024' ന്റെ ഭാഗമായി സംഘടിപ്പിച്ച വോളിബോള്‍ ടൂര്‍ണമെന്റ് ഫൈനലില്‍ കെഎംസിസി നാദാപുരം മണ്ഡലം ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് കെഎംസിസി കുറ്റ്യാടി മണ്ഡലത്തെ പരാജയപ്പെടുത്തി. വിവിധ രാജ്യങ്ങളിലെ കളിക്കാര്‍ പങ്കെടുത്ത ടൂര്‍ണമെന്റില്‍ എട്ട് ടീമുകളാണ് ഗ്രൂപ്പ് ഘട്ടത്തില്‍ മാറ്റുരച്ചത്.
അല്‍ ഗറാഫ സ്‌പോര്‍ട്‌സ് ക്ലബ് സ്റ്റേഡിയത്തില്‍ നടന്ന ടൂര്‍ണമെന്റില്‍ വിജയികള്‍ക്കുള്ള ക്യാഷ് പ്രൈസും ട്രോഫിയും മുഖ്യ പ്രായോജകരായ പ്രോമിസ് ഡെന്റല്‍ ക്ലിനിക്ക് മാനേജിംഗ് ഡയറക്ടറും, കെഎംസിസി സംസ്ഥാന പ്രെസിഡന്റുമായ ഡോ. അബ്ദുല്‍ സമദ്, മുസ്ലിം ലീഗ് കോഴിക്കോട് ജില്ല ട്രഷറര്‍ സൂപ്പി നരിക്കാട്ടേരി എന്നിവര്‍ ചേര്‍ന്ന് കൈമാറി. റണ്ണേഴ്സ് അപ്പായ കുറ്റ്യാടി ടീമിനുള്ള പുരസ്‌ക്കാരം നസീം അല്‍ റബീഹ് മെഡിക്കല്‍ സെന്റര്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ സന്ദീപ്, സ്‌പോര്‍ട്‌സ് വിംഗ് ചെയര്‍മാന്‍ അബ്ദുല്‍ റസാഖ് കുന്നുമ്മല്‍ എന്നിവര്‍ ചേര്‍ന്ന് കൈമാറി.
ദീര്‍ഘ കാലമായി സ്‌പോര്‍ട്‌സ് മേഖലയില്‍ സജീവ സാന്നിധ്യമായ കെഎംസിസി സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഈസയെ സമാപന ചടങ്ങില്‍ സെക്രട്ടറി സലീം നാലകത്തിന്റെ സാന്നിധ്യത്തില്‍ ഉപഹാരം നല്‍കി ആദരിച്ചു. ബെസ്റ്റ് ലിബറോ, സെറ്റര്‍, അറ്റാക്കര്‍, ഓള്‍ റൗണ്ടര്‍ പുരസ്‌ക്കാരങ്ങള്‍ സ്‌പോര്‍ട്‌സ് വിംഗ് വൈസ് ചെയര്‍മാന്‍ അസീസ് എടച്ചേരി, സംസ്ഥാന സെക്രട്ടറി സല്‍മാന്‍ എളയടം, ജനറല്‍ കണ്‍വീനര്‍ സിദ്ധിഖ് പറമ്പന്‍, അഡൈ്വസറി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി. വി മുഹമ്മദ് മൗലവി എന്നിവര്‍ ചേര്‍ന്ന് വിതരണം ചെയ്തു.
ജനറല്‍ കണ്‍വീനര്‍ സിദ്ധിഖ് പറമ്പന്‍ സ്വാഗതവും, കണ്‍വീനര്‍ നൗഫല്‍ സി കെ നന്ദിയും പറഞ്ഞ സമാപന ചടങ്ങില്‍ സ്‌പോണ്‍സര്‍മാര്‍, സംസ്ഥാന, ജില്ലാ നേതാക്കള്‍ എന്നിവര്‍ സംബന്ധിച്ചു. ഉച്ചക്ക് 2 മണി മുതല്‍ ആരംഭിച്ച മത്സരങ്ങള്‍ കെഎംസിസി സംസഥാന സ്പോര്‍ട് വിങ് അംഗങ്ങള്‍ നിയന്ത്രിച്ചു.
Related News