കൊല്ലം: ഒരു ദശാബ്ദക്കാലമായി കേരളത്തിന് അകത്തും പുറത്തുമായി പ്രവര്‍ത്തിച്ച് വരുന്ന ദിയ റിഹാബിലിറ്റേഷന്‍ ട്രസ്റ്റിന്റെ കീഴില്‍ നടന്നുവരുന്ന തണല്‍ ഡയാലിസിസ് മയ്യനാട് യൂണിറ്റിന്റെ ഉദ്ഘാടനം ഡിസംബര്‍ ഒന്നിന് നടക്കും. കൊട്ടിയം മയ്യനാട് റോഡില്‍ ആലുംമൂടിന് സമീപമാണ് കനിവ് തേടുന്ന നിരവധി രോഗികള്‍ക്ക് ആശ്വാസമാകുന്ന ആധുനിക സൗകര്യങ്ങളോടെ നിര്‍മ്മിതമായ തണല്‍ മന്ദിരം.
പ്രവശ്യയിലെ പൊതുപ്രവര്‍ത്തകര്‍ മയ്യനാട് പഞ്ചായത്തിലെ ആശ വര്‍ക്കേഴ്‌സ് തുടങ്ങിയവരെ ഉള്‍പ്പെടുത്തി വിപുലമായ സ്വാഗത സംഘവും നിലവില്‍ വന്നു. മയ്യനാട് കൂടാതെ കൊല്ലം, തേവലക്കര, മഞ്ഞപ്പാറ എന്നി നാല് സ്ഥലങ്ങളില്‍ ഇത്തരം കേന്ദ്രങ്ങളില്‍ നിരാലംബരായവര്‍ക്ക് ആശ്വാസമായി തണല്‍ കേന്ദ്രങ്ങള്‍ നടന്നുവരുന്നു. തിരുവനന്തപുരം, കല്ലമ്പലം, കണ്ണൂര്‍, വടകര, കോഴിക്കോട് തുടങ്ങി 14 ഇടങ്ങളിലായി 90 ഓളം തണല്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ച് വരുന്നു. ഡയാലിസിസ് കൂടാതെ പാലിയേറ്റീവ് കെയര്‍ യൂണിറ്റുകള്‍, ഭിന്നശേഷി സ്‌കൂള്‍, അനാഥാലയം, തുടങ്ങിയ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ തണല്‍ കേന്ദ്രങ്ങളില്‍ നടന്നുവരുന്നു. ഒരു കൂട്ടം സന്മനസുള്ളര്‍ നല്‍കുന്ന സഹായം കൊണ്ടാണ് തണല്‍ കേന്ദ്രങ്ങള്‍ നടന്ന് വരുന്നത്.
സ്വാഗത സംഘ രൂപീകരണ യോഗത്തില്‍ തണല്‍ മയ്യനാട് യൂണിറ്റ് ചെയര്‍മാന്‍ ഷേഖ് പരീത് ഐ എ എസ്, മയ്യനാട് ഗ്രമപഞ്ചായത്ത് പ്രസിഡന്റ് ജെ ഷാഹിത, മണക്കാട് നജുമുദ്ദീന്‍, പഞ്ചായത്ത് അംഗം അലീമ ബീവി, കൊല്ലം കോര്‍പ്പറേഷന്‍ കൗന്‍സിലര്‍ ഹംസത്ത് ബീവി, ഷരീഫ് പടിയില്‍, ഷഫീര്‍ കാര്യത്ത്, റഫീഖ് കാര്യത്ത്, സാമൂഹ്യ പ്രവര്‍ത്തകര്‍, ആശ വര്‍ക്കേഴ്‌സ്, തൊഴിലുറപ്പ് പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഫോട്ടോ: മയ്യനാട് തണല്‍ സെന്ററിന്റെ പ്രവര്‍ത്തകര്‍.
-ഇക്ബാല്‍ പള്ളിമുക്ക്
Related News