l o a d i n g

കേരള

കേരള മീഡിയ അക്കാദമി വാർത്താവതരണ മത്സരം; മിനാ മറിയം നവാസ് ഒന്നാമത്

Thumbnail

തിരുവനന്തപുരം: കേരള മീഡിയ അക്കാദമി ഹയർസെക്കന്ററി-കോളേജ് വിദ്യാർത്ഥികൾക്കായി പലസ്തീന്‍ വിഷയം അടിസ്ഥാനമാക്കി സംഘടിപ്പിച്ച വാർത്താവതരണ മത്സര വിജയികളെ പ്രഖ്യാപിച്ചു.
ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർസെക്കന്ററി സ്കൂളിലെ മുൻ വിദ്യാർത്ഥിനി മിനാ മറിയം നവാസ് ഒന്നാം സമ്മാനത്തിന് അർഹയായി. 10,000 രൂപയും പ്രശസ്തിപത്രവുമാണ് പുരസ്കാരം. മെയിന്‍സ്ട്രീം വാര്‍ത്താ വായനക്കാരെപ്പോലും മറികടക്കുന്ന തരത്തിലുള്ള വാര്‍ത്താവരണമാണ് മിനായെ ഒന്നാംസമ്മാനത്തിന് അർഹയാക്കിയത്. പാലാ ബ്രില്ല്യൻ്റ്സിൽ എൻട്രൻസ് കോച്ചിംഗിന് പഠിച്ചുകൊണ്ടിരിക്കുകയാണ് മിന ഇപ്പോൾ.
മഞ്ചേരി നോബിൾ വുമൺസ് കോളേജ് ബി.എസ്.സി രണ്ടാംവർഷ സുവോളജി വിദ്യാർത്ഥിനി ഷഹ്മ കെ പിയെ രണ്ടാം സ്ഥാനത്തേക്കും തിരഞ്ഞെടുത്തു. 7000 രൂപയും പ്രശസ്തിപത്രവുമാണ് പുരസ്കാരം.
പലസ്തീൻ വിഷയം കേന്ദ്രമാക്കി അഞ്ച് മിനിറ്റിൽ കുറയാത്ത വാര്‍ത്താ ബുള്ളറ്റിന്‍ തയ്യാറാക്കി അവതരിപ്പിച്ച് അയക്കുക എന്നതായിരുന്നു മത്സരം. കേരള മീഡിയ അക്കാദമിയുടെ മീഡിയ ക്ലബ്ബ് പദ്ധതിയുടെ ഭാഗമായാണ് മത്സരം സംഘടിപ്പിച്ചത്.
കേരള യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ് ഡയറക്ടർ ഡോ. മീനാ ടി പിള്ള, മുതിർന്ന മാധ്യമപ്രവർത്തകൻ പി.വി. മുരുകൻ എന്നിവർ അംഗങ്ങളായ സമിതിയാണ് ജേതാക്കളെ തിരഞ്ഞെടുത്തത്.

Latest News

 മാലി സ്ട്രൈക്കര്‍ അദാമ നിയാനെ  സൈന്‍ ചെയ്ത് ഗോകുലം കേരള എഫ് സി
മാലി സ്ട്രൈക്കര്‍ അദാമ നിയാനെ സൈന്‍ ചെയ്ത് ഗോകുലം കേരള എഫ് സി
November 17, 2024
റഹീം കേസ് ഡിസംബര്‍ 8 ന് വീണ്ടും പരിഗണിക്കും
റഹീം കേസ് ഡിസംബര്‍ 8 ന് വീണ്ടും പരിഗണിക്കും
November 17, 2024
മീഡിയ പ്ലസും ഖത്തര്‍ ഡയബറ്റിക് അസോസിയേഷനും സംയുക്തമായി  പ്രമേഹ ബോധവല്‍ക്കരണം സംഘടിപ്പിച്ചു
മീഡിയ പ്ലസും ഖത്തര്‍ ഡയബറ്റിക് അസോസിയേഷനും സംയുക്തമായി പ്രമേഹ ബോധവല്‍ക്കരണം സംഘടിപ്പിച്ചു
November 17, 2024
 റഹീമിന്റെ മോചനം നീളും;  കേസ് വീണ്ടും മാറ്റി
റഹീമിന്റെ മോചനം നീളും; കേസ് വീണ്ടും മാറ്റി
November 17, 2024
പ്രവാസി വെല്‍ഫെയര്‍ ജനസേവനത്തിന്റെ പുത്തന്‍ മാതൃക -ഷബീര്‍ ചാത്തമംഗലം
പ്രവാസി വെല്‍ഫെയര്‍ ജനസേവനത്തിന്റെ പുത്തന്‍ മാതൃക -ഷബീര്‍ ചാത്തമംഗലം
November 17, 2024
സ്‌നേഹ പ്രകടനത്തിലെ പിശുക്ക് പൊല്ലാപ്പാകും
സ്‌നേഹ പ്രകടനത്തിലെ പിശുക്ക് പൊല്ലാപ്പാകും
November 17, 2024
ഉണ്ണികൃഷ്ണന് പായ്ക്കപ്പല്‍ തിരിച്ചു നല്‍കിയത് രണ്ടാം ജന്മം
ഉണ്ണികൃഷ്ണന് പായ്ക്കപ്പല്‍ തിരിച്ചു നല്‍കിയത് രണ്ടാം ജന്മം
November 17, 2024
മെക്7 ഹെല്‍ത്ത് ക്ലബ് ജിദ്ദ അസീസിയ ബ്രാഞ്ചിന് തുടക്കം
മെക്7 ഹെല്‍ത്ത് ക്ലബ് ജിദ്ദ അസീസിയ ബ്രാഞ്ചിന് തുടക്കം
November 16, 2024
 ജവാന്‍ വില്ലാസ്-  സ്‌നേഹമുള്ള  ഭാര്യയുടെ  ദുഷ്ടനായ ഭര്‍ത്താവ്  ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ച് നടന്നു
ജവാന്‍ വില്ലാസ്- സ്‌നേഹമുള്ള ഭാര്യയുടെ ദുഷ്ടനായ ഭര്‍ത്താവ് ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ച് നടന്നു
November 16, 2024
ആധുനിക ഭാരതത്തെ പടുത്തുയര്‍ത്തിയത് നെഹ്‌റുവിന്റെ ദീര്‍ഘവീക്ഷണങ്ങള്‍ -റിയാദ് ഒ.ഐ.സി.സി
ആധുനിക ഭാരതത്തെ പടുത്തുയര്‍ത്തിയത് നെഹ്‌റുവിന്റെ ദീര്‍ഘവീക്ഷണങ്ങള്‍ -റിയാദ് ഒ.ഐ.സി.സി
November 16, 2024
Download Newzin App
Easy to update latest news, daily podcast and everything in your hand