ജിദ്ദ: ലോക പ്രമേഹദിനത്തോടനുബന്ധിച്ച് ജിദ്ദ ബദര്‍ തമാം പോളി ക്ലിനിക്കുമായി സഹകരിച്ച് ജിദ്ദ മെക്ക് 7 ഹെല്‍ത്ത് ക്ലബ്ബ് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. രാവിലെ നടന്ന ക്യാമ്പില്‍ 120 ഓളം പേര് പങ്കെടുത്തു. ചീഫ് ഫിസിഷ്യന്‍ ഡോ:അബൂബക്കര്‍. കെ, ഇന്റര്ണിസ്റ് ഡോ:മുഹമ്മദ് ഫാറൂഖ് എന്നിവര്‍ ആരോഗ്യ അവബോധന ക്ലാസുകള്‍ക്കും പരിശോധനകള്‍ക്കും നേതൃത്വം കൊടുത്തു.
മെക്ക് 7 ജിദ്ദ ചീഫ് കോര്‍ഡിനേറ്റര്‍ മുസ്തഫ മാസ്റ്റര്‍ വേങ്ങര, ചീഫ് ട്രെയിനര്‍ അഹമ്മദ് കുറ്റൂര്‍, ട്രെയിനര്‍ ജംഷിബാവ കാരി, കെ. എം എ ലത്തീഫ് മാസ്റ്റര്‍ ഇരുമ്പുഴി, സലാഹ് കാരാടന്‍, മുജീബ് മുതുവല്ലൂര്‍, കബീര്‍ നീറാട്, അസ്കര്‍ കൊണ്ടോട്ടി, സുബൈര്‍ എം, ബഷീര്‍ കുന്നുമ്മല്‍ എന്നിവര്‍ നേതൃത്വം നല്കി.
Related News