ദമാം: സൗദി അറേബ്യയിലെ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖനും ഒ ഐ സി സി സൗദി നാഷണല്‍ കമ്മിറ്റിയുടെ പ്രസിഡണ്ടുമായിരുന്ന പി എം നജീബിന്റെ ഓര്‍മ്മയ്ക്കായി ഒ ഐ സി സി ദമാം റീജ്യണല്‍ കമ്മിറ്റി 'പി എം നജീബ് മെമ്മോറിയല്‍ എഡ്യൂക്കേഷണല്‍ എക്‌സെലന്‍സ് അവാര്‍ഡ് 'മികവ് 2024' എന്ന പേരില്‍ സംഘടിപ്പിച്ചു. കിഴക്കന്‍ പ്രവിശ്യയിലെ വിവിധ ഇന്ത്യന്‍ സ്‌കൂളുകളില്‍ നിന്ന് 2023-2024 വര്‍ഷത്തില്‍ 10, 12 ക്ലാസ്സുകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെയും ഒ ഐ സി സി പ്രവര്‍ത്തകരുടെ മക്കളില്‍ നിശ്ചിത ശതമാനം മാര്‍ക്കില്‍ അധികം നേടിയ വിദ്യാര്‍ത്ഥികളെയും ആണ് മികവ് 2024 എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചത്. 150 ല്‍ അധികം വിദ്യാര്‍ത്ഥികള്‍ പരിപാടിയുടെ ഭാഗമായി ആദരിക്കപ്പെട്ടു. പ്രമുഖ കോണ്‍ഗ്രസ്സ് നേതാവ് ഡോ: മാത്യു കുഴല്‍നാടന്‍ എം.എല്‍.എ മുഖ്യതിഥിയായി പങ്കെടുത്തു. മികവ് 2024ന്റെ ഉദ്ഘാടന സമ്മേളനം റീജ്യണല്‍ പ്രസിഡന്റ് ഇ.കെ സലീമിന്റെ അധ്യക്ഷതയില്‍ ഒ ഐ സി സി സൗദി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് ബിജു കല്ലുമല ഉദ്ഘാടനം ചെയ്തു.
സിലബസിലുള്ള വിഷയങ്ങള്‍ സജീവമായി പഠിക്കുന്നതോടൊപ്പം തന്നെ ധാര്‍മിക ജീവിതം ശീലിക്കാനും സമകാലിക സാമൂഹിക വിഷയങ്ങളില്‍ അവബോധമുള്ളവരാവാനും വിദ്യാര്‍ഥികള്‍ ഉത്സാഹിക്കണമെന്ന് മുഖ്യ പ്രഭാഷണം നടത്തിയ ഡോ: മാത്യു കുഴല്‍നാടന്‍ എം.എല്‍.എ കുട്ടികളെ ഉദ്‌ബോധിപ്പിച്ചു. കഠിനാധ്വാനത്തിലൂടെ ജീവിതത്തില്‍ വലിയ വിജയങ്ങള്‍ നേടുമ്പോഴും, വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ പാഷന്‍ നിലനിര്‍ത്താന്‍ ശ്രമിക്കണം. എത്ര നാള്‍ നമ്മള്‍ ജീവിച്ചു എന്നുള്ളതല്ല, എങ്ങനെ നമ്മള്‍ ജീവിച്ചു എന്നുള്ളതാണ് ജീവിതത്തിനു മൂല്യം നല്‍കുന്നത്. എന്നെ സംബന്ധിച്ചിടത്തോളം സഹജീവികളെ പരിഗണിച്ചു കൊണ്ട് ജീവിക്കുവാന്‍ പഠിപ്പിച്ച, പഠിപ്പിച്ചുകൊണ്ടിരിക്കുന്ന രാഷ്ട്രീയ ആശയ സംഹിതയാണ് എന്റെ പാഷന്‍. ജീവിതത്തില്‍ പലപ്പോഴും നിര്‍ണായക തീരുമാനങ്ങള്‍ എടുക്കേണ്ടി വന്നപ്പോഴൊക്കെ എന്നിലെ അഭിനിവേശമാണ് എനിക്ക് മികച്ച തീരുമാനങ്ങള്‍ എടുക്കാന്‍ സഹായകമായതെന്നു അദ്ദേഹം പറഞ്ഞു. ജീവിതത്തിലുടനീളം നിരവധി തിരിച്ചടികള്‍ നേരിടേണ്ടിവന്നാലും , വിജയത്തോടുള്ള ജ്വലിക്കുന്ന അഭിനിവേശം എപ്പോഴും ഊര്‍ജസ്വലമാക്കി പ്രതിബന്ധങ്ങള്‍ക്കിടയിലും തങ്ങളുടെ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ കുട്ടികള്‍ക്ക് കഴിയട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.
പരിചയപ്പെട്ടാല്‍ ഒരിക്കലും മറക്കാനാവാത്ത വ്യക്തിത്വമായിരുന്നു പി,എം നജീബ്. അദ്ദേഹവുമായി വ്യക്തിപരമായ അടുപ്പം സൂക്ഷിച്ചിരുന്നപ്പോള്‍ നല്‍കിയ സ്‌നേഹവും പരിഗണനയും ഈ അവസരത്തില്‍ അതീവ വൈകാരികമായി തോന്നുന്നു. പി എം നജീബിന്റെ ഓര്‍മ്മകള്‍ നിറഞ്ഞു നില്‍ക്കുന്ന ഈ പരിപാടി അദ്ദേഹത്തിന്റെ ജനകീയത വിളിച്ചോതുന്നു എന്നും കുഴല്‍നാടന്‍ കൂട്ടിച്ചേര്‍ത്തു.
ഒ ഐ സി സി മുന്‍ ഗ്ലോബല്‍ വൈസ് പ്രസിഡന്റ് സി അബ്ദുല്‍ ഹമീദ്, മുഖ്യ സ്‌പോണ്‍സറും ഗ്ലോബല്‍ പ്രതിനിധിയുമായ ജോണ്‍ കോശി, കെ എം സി സി പ്രതിനിധി മുഹമ്മദ് കുട്ടി കോഡൂര്‍ എന്നിവര്‍ സമ്മേളനത്തിന് ആശംസകള്‍ നേര്‍ന്നു. സംഘടനാകാര്യ ജനറല്‍ സെക്രട്ടറിയും പരിപാടിയുടെ ജനറല്‍ കണ്‍വീനറുമായ ഷിഹാബ് കായംകുളം സ്വാഗതവും ട്രഷറര്‍ പ്രമോദ് പൂപ്പാല നന്ദിയും പറഞ്ഞു.
സാമൂഹിക പ്രവര്‍ത്തക മഞ്ജു മണിക്കുട്ടന്‍, ഗ്ലോബല്‍ പ്രതിനിധി ഹനീഫ് റാവുത്തര്‍, നാഷണല്‍ പ്രതിനിധി റഫീഖ് കൂട്ടിലങ്ങാടി, റീജ്യണല്‍ വൈസ് പ്രസിഡന്റുമാരായ പി കെ അബ്ദുല്‍ കരീം, നൗഷാദ് തഴവ, ഷിജില ഹമീദ്, ഡോ: സിന്ധു ബിനു, ഷാഫി കുദിര്‍, ജനറല്‍ സെക്രട്ടറിമാരായ സി റ്റി ശശി, സക്കീര്‍ പറമ്പില്‍, ജേക്കബ് പാറക്കല്‍, പാര്‍വതി സന്തോഷ്, അന്‍വര്‍ വണ്ടൂര്‍, സെക്രട്ടറിമാരായ ആസിഫ് താനൂര്‍, രാധിക ശ്യാംപ്രകാശ്, ഉസ്മാന്‍ കുന്നംകുളം, മനോജ് കെ പി, സലിം കീരിക്കാട്, ഓഡിറ്റര്‍ ബിനു പി ബേബി, ജോയിന്റ് ട്രഷറര്‍ യഹിയ കോയ, ലിബിയ ജെയിംസ് എന്നിവര്‍ സന്നിഹിതര്‍ ആയിരുന്നു.
നൂറുകണക്കിന് ഒ ഐ സി സി പ്രവര്‍ത്തകരും കുട്ടികളും ക്ഷണിക്കപ്പെട്ട അതിഥികളും പങ്കെടുത്ത പരിപാടിയില്‍ ഉന്നത വിജയം നേടിയ കുട്ടികള്‍ക്ക് ഡോ: മാത്യു കുഴല്‍നാടന്‍ എം എല്‍ എ അവാര്‍ഡുകള്‍ വിതരണം ചെയ്തു. പ്രവിശ്യയിലെ മികച്ച കലാകാരന്മാര്‍ അവതരിപ്പിച്ച കലാപരിപാടികള്‍ മികവ് 2024 ന്റെ മാറ്റ് കൂട്ടി. ഉച്ചക്ക് നടന്ന ഓണസദ്യയില്‍ അഞ്ഞൂറില്‍ അധികം പ്രവര്‍ത്തകര്‍ പങ്കെടുത്തു. താത്കാലികമായി നിര്‍മിച്ച ധീര ദേശാഭിമാനികളുടെ രക്തസാക്ഷി സ്തൂപത്തില്‍ നേരത്തെ റീജ്യണല്‍ പ്രസിഡന്റ് ഇ. കെ സലിം പതാക ഉയര്‍ത്തിയതോടെ ആണ് പരിപാടികള്‍ക്ക് ഔദ്യോഗിക തുടക്കമായത്.
ഒ ഐ സി സി നേതാക്കളായ പ്രസാദ് കരുനാഗപ്പള്ളി, നസീര്‍ തുണ്ടില്‍, ലാല്‍ അമീന്‍, സുരേഷ് റാവുത്തര്‍, തോമസ് തൈപ്പറമ്പില്‍, ജോണി പുതിയറ, ബിനു പുരുഷോത്തമന്‍, അന്‍വര്‍ സാദിഖ്, ശ്യാംപ്രകാശ്, ഗഫൂര്‍ വണ്ടൂര്‍, അസ്ലം ഫെറോക്ക്, മുസ്തഫ നണിയൂര്‍ നമ്പറം, സജൂബ് അബ്ദുള്‍ ഖാദര്‍, വിബിന്‍ മറ്റത്, നജീബ് നസീര്‍, ഫൈസല്‍ വാച്ചാക്കല്‍, ദില്‍ഷാദ് തഴവ, നൗഷാദ്, ഹമീദ് കാണിച്ചാട്ടില്‍, ഷാജിദ് കാക്കൂര്‍, അരുണ്‍ കല്ലറ, അന്‍ഷാദ് ആദം, അബ്ദുള്‍ റഷീദ് റാവുത്തര്‍, ആയിഷ സജൂബ്, നിസ്സാം വടക്കേകോണം, അസീസ് കുറ്റ്യാടി, റോയ് വര്‍ഗീസ്, ഇക്ബാല്‍ ആലപ്പുഴ, രാജേഷ് സി വി, ഷിനാസ് സിറാജ്, ജോജി വി ജോസഫ്, ജലീല്‍ പള്ളാത്തുരുത്തി, ജോസന്‍ ജോര്‍ജ്, സാബു ഇബ്രാഹിം, അബ്ദുള്‍ ഹക്കീം, ഹമീദ് മരക്കാശ്ശേരി, ശാരീ ജോണ്‍, ഷിബു ശ്രീധരന്‍, താജു അയ്യാരില്‍, ഡിജോ പഴയമഠം, രാജേഷ് ആറ്റുവ, ഒമര്‍ കോട്ടയില്‍, സൈഫുദീന്‍ പള്ളിമുക്ക്, വില്‍സണ്‍ പാനായിക്കുളം, ലൈജു ജെയിംസ്, ഷൈന്‍ രാഘവന്‍, സുബൈര്‍ പാറക്കല്‍, എബി അടൂര്‍, ദിലീപ്, ബാബു സെക്കന്റ് ഇന്‍ഡസ്ട്രിയല്‍ എന്നിവര്‍ നേതൃത്വം നല്‍കി. നൗഷാദ് തഴവ, നീതു എന്നിവര്‍ കലാപരിപാടികളുടെയും റൂബി അജ്മല്‍, ലിബി ജയിംസ് എന്നിവര്‍ എക്‌സലന്‍സ് അവാര്‍ഡ് വിതരണത്തിന്റെയും അവതാരകരായിരുന്നു. ഒ ഐ സി സി പ്രവര്‍ത്തകര്‍ നിര്‍ദ്ദേശിച്ച നൂറുകണക്കിന് പേരുകളില്‍ നിന്ന് തിരഞ്ഞെടുത്ത 'മികവ് 2024' എന്ന പേര്‍ നിര്‍ദേശിച്ച നിസ്സാം വടക്കേക്കോണം, ഷലൂജ ഷിഹാബ് എന്നിവര്‍ക്കുള്ള ഉപഹാരവും പരിപാടിയില്‍ കൈമാറി.
Related News