ദോഹ: ഖത്തറിലുണ്ടായ വാഹനാപകടത്തില്‍ കണ്ണൂര്‍ സ്വദേശി ഉള്‍പെടെ രണ്ടു പേര് മരിച്ചു. കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശി ചോലയില്‍ രഹ്നാസ് (40) ആണ് മരിച്ച മലയാളി. മരിച്ച രണ്ടാമത്തെയാള്‍ നേപ്പാള്‍ സ്വദേശിയാണ്. പരിക്കേറ്റ മറ്റൊരു നേപ്പാള്‍ സ്വദേശി ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.
ഖത്തറിലെ സ്റ്റാര്വാള്ട്ട് കമ്പനിയിലെ ഡെലിവറി വിഭാഗത്തില്‍ ജീവനക്കാരനായിരുന്ന രഹനാസും രണ്ട് സഹപ്രവര്‍ത്തകരും സഞ്ചരിച്ചിരുന്ന വാന്‍ നിര്‍ത്തിയിട്ട ട്രെയ്ലറിന് പിന്നില്‍ ഇടിച്ചാണ്അപകടമുണ്ടായത്.
മരിച്ച രഹ്നാസ് വരട്ടിയോടന്‍ അബ്ദുല്‍ വാഹിദിന്റെയും ചോലയില്‍ ഖദീജയുടെയും മകനാണ്. ഭാര്യ: ശരീഫ. മക്കള്‍ : മിന്‍ഹ ഫാത്തിമ (13), സൈനുല്‍ ഹാഫിസ ്(9),സാഖിഫ് അയ്മന് (2). മണ്ഡല് സകല്‍ദേവ് ആണ് മരിച്ച നേപ്പാള്‍ സ്വദേശി.
ഹമദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ടുപോകും. ഇതിനായി കമ്പനി അധികൃതരും ഖത്തര്‍ കെ.എം.സി.സി അല്‍ ഇഹ്സാന്‍ മയ്യിത്ത് പരിപാലന കമ്മറ്റിയും രംഗത്തുണ്ട്.
ഫോട്ടോ: മരിച്ച രഹ് നാസ്.
Related News