റിയാദ് : പൊന്നാനി കള്‍ച്ചറല്‍ വേള്‍ഡ് ഫൗണ്ടേഷന്‍ സൗദി റിയാദ് ഘടകം വനിതാ കമ്മിറ്റി യുടെ നേതൃത്വത്തില്‍ ശിശു ദിനം ആഘോഷിച്ചു. നവംബര്‍ 14 രാത്രി 7.30 മുതല്‍ റിയാദ് ബിലാദിയ റിസോര്‍ട്ടില്‍ നടന്ന ശിശുദിനാഘോഷ ഭാഗമായി വിവിധ തരം മത്സരങ്ങളും കലാപരിപാടികളും കുട്ടികള്‍ക്കായി സംഘടിപ്പിച്ചു.
വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കാനും മത്സരങ്ങളിലൂടെ പുതിയ അറിവുകള്‍ നേടാനും അവസരമൊരുക്കിയ പ്രോഗ്രാമില്‍ സലീം മാഷ് ചാലിയം പാട്ടു പാടിയും കഥകള്‍ പറഞ്ഞും കുട്ടികളെ ചിരിച്ചും ചിന്തിപ്പിച്ചും ക്ലാസ്സ് നയിച്ചു. PCWF വനിതാ കമ്മിറ്റി പ്രസിഡന്റ് സമീറ ഷമീര്‍ ആധ്യക്ഷത വഹിച്ചു.
സ്‌നേഹവും സൗഹൃദവും കുട്ടികള്‍ക്കിടയില്‍ വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച WONDER KIDS ചില്‍ഡ്രന്‍സ് ക്ലബ് പ്രഖ്യാപനം റിയാദ് കമ്മിറ്റി പ്രസിഡന്റ് അന്‍സാര്‍ നൈതല്ലൂര്‍ നിര്‍വഹിച്ചു. കുട്ടികളിലെ പ്രതിഭകളെ വളര്‍ത്താനും അവരുടെ കലയും അഭിരുചിയും പ്രോത്സാഹിപ്പിക്കാനും WONDER KIDS ന്റെ പ്രവര്‍ത്തനം ഉപകരിക്കും എന്ന് അദ്ദേഹം പറഞ്ഞു.
സാബിറ ലബീബ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ വനിതാ കമ്മിറ്റി ഭാരവാഹികളായ ഷഫ്ന മുഫാഷിര്‍, തെസ്‌നി ഉസ്മാന്‍, റഷ സുഹൈല്‍, നജുമുനിഷ നാസര്‍, മുഹ്‌സിന ഷംസീര്‍, റഷ റസാഖ്, അസ്മ ഖാദര്‍, ഷബ്ന ആഷിഫ്, സല്‍മ ഷഫീക്, സഫീറ ആഷിഫ് എന്നിവര്‍ പ്രോഗ്രാമുകള്‍ക്ക് നേതൃത്വം നല്‍കി.
പുതുതായി രൂപീകരിച്ച WONDER KIDS ചില്‍ഡ്രന്‍സ് ക്ലബ് ഭാരവാഹികളായി നജ്മുനിഷ (ചീഫ് കോര്‍ഡിനേറ്റര്‍), മുഹമ്മദ് ആമീന്‍, ആയിഷ റബുല, അലന്‍ മുഹമ്മദ് (കോര്‍ഡിനേറ്റേഴ്സ് ), ലംഹ ലബീബ് (പ്രസിഡന്റ് ), അഫ്‌റ ഫാത്തിമ (ജനറല്‍ സെക്രട്ടറി), റസല്‍ അബ്ദുല്ല (ട്രഷറര്‍), ഫാത്തിമ സാദിയ, മുഹമ്മദ് സാക്കി (വൈസ് പ്രസിഡന്റ്), അഹമ്മദ് യാസിന്‍ , മുഹമ്മദ് അയ്മന്‍ (സെക്രട്ടറി) എന്നിവരെയും എക്‌സിക്യൂട്ടീവ് മെമ്പര്‍മാര്‍ ആയി മുഹമ്മദ് ജസ്ലന്‍, ലിയ സെയ്‌നബ് , ലുഹാന്‍ മെഹ്വിഷ്, മറിയം, അഹ്യാന്‍, ഷയാന്‍, മുബഷിര്‍, എമിന്‍ അയ്ബക് എന്നിവരെയും തെരഞ്ഞെടുത്തു. PCWF റിയാദ് നേതാകളായ ഷമീര്‍ മേഘ, അസ്ലം കളക്കര,റസാഖ് പുറങ്, ങഅ ഖാദര്‍, അബൂബക്കര്‍, ആഷിഫ് മുഹമ്മദ്, സുഹൈല്‍ മഖ്ദൂം, അഷ്‌കര്‍ വി. സംറൂദ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ലംഹ ലബീബ് നന്ദി പറഞ്ഞു.
Related News