യുവതി യുവാക്കള്‍ക്കിടയില്‍ ഹരമായി മാറിയിരിക്കുന്ന ടാറ്റു അഥവ പച്ചകുത്തല്‍ രക്താകര്‍ബുദത്തിന് കാരണമായേക്കുമെന്ന് സ്വീഡന്‍ യൂണിവേഴ്‌സിറ്റിയുടെ പഠന റിപ്പോര്‍ട്ട്. ശരീരത്തില്‍ പച്ചകുത്തിയിട്ടുള്ളവര്‍ക്ക് രക്താര്‍ബുദത്തിനുള്ള സാധ്യത 21 ശതമാനം കൂടുതലാണെന്ന് സ്വീഡനിലെ ലുണ്ട് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ പറയുന്നു്. പച്ചകുത്തുന്നതിനായി ഉപയോഗിക്കുന്ന മഷിയില്‍ അടങ്ങിയിരിക്കുന്ന കാന്‍സര്‍ജന്യ രാസവസ്തുക്കളാണ് രോഗത്തിന്് കാരണമായി പറയുത്. ഈ മഷി ത്വക്കിലേക്ക് കുത്തിവയ്ക്കുമ്പോള്‍, അതിനെ ഒരു പുറം വസ്തുവായി കാണുന്ന ശരീരത്തിന്റെ പ്രതിരോധ സംവിധാനം സജീവമാകുന്നു. ഇതിന്റെ ഫലമായി ശരീരത്തില്‍ ചെറിയ വീക്കം ഉണ്ടാവുകയും അത് കാന്‍സറായി രൂപാന്തരപ്പെടുകയും ചെയ്യുന്നു. 20 വയസ്സിനും 60 വയസ്സിനും ഇടയില്‍ പ്രയമുള്ള രക്താര്‍ബുദ രോഗികളെ കണ്ടെത്തി, സമാനമായ പ്രായ പരിധിയിലുള്ള, രോഗികള്‍ അല്ലാത്തവരുമായി താരതമ്യം ചെയ്തായിരുന്നു പഠനം.
രക്താര്‍ബുദം പിടിപെട്ട 1400 പേരെയും രോഗമില്ലാത്ത 4,193 പേരെയുമാണ് പഠനത്തിന് വിധേയമാക്കിയത്. രോഗികളുടെ ഗ്രൂപ്പില്‍ 21 ശതമാനം പേര്‍ പച്ച കുത്തിയിരുന്നപ്പോള്‍ രോഗമില്ലത്തവരുടെ ഗ്രൂപ്പില്‍ അതു 18 ശതമനം ആയിരുന്നു. രോഗവുമായി ബന്ധപ്പെട്ട, പുകവലി, പ്രായം തുടങ്ങിയ മറ്റ് ഘടകങ്ങള്‍ കൂടി പരിഗണിച്ചപ്പോള്‍, പച്ച കുത്തിയവരില്‍ രക്താര്‍ബുദത്തിനുള്ള സാധ്യത, അത് ചെയ്യാത്തവരേക്കാള്‍ 21 ശതമാനം കൂടുതലാണെന്ന് കണ്ടെത്തിയതായി പാഠനത്തിന് നേതൃത്വം നല്‍കിയ, ലുണ്ട് യൂണിവെഴ്‌സിറ്റിയിലെ ക്രിസ്റ്റീല്‍ നീല്‍സെന്‍ വ്യ്ക്തമാക്കി.
Related News