മിന: വിശുദ്ധ ഹജ്ജ് നിര്‍വഹിക്കാനായി എത്തിയ തീര്‍ഥാടകര്‍ക്ക് സേവനങ്ങളുമായി പ്രവാസി വെല്‍ഫെയര്‍ വളണ്ടിയര്‍മാര്‍ സജീവമായി. ഹജ്ജിന്റെ സുപ്രധാന കര്‍മമായ അറഫ സംഗമത്തില്‍ കഠിനമായ ചൂടില്‍ പ്രയാസപ്പെട്ട ഹാജിമാര്‍ക്കും കൂട്ടം തെറ്റിയവര്‍ക്കും വളണ്ടിയര്‍മാരുടെ സേവനം വലിയ ആശ്വാസമായി.
മുസ്ദലിഫയില്‍ രാപ്പാര്‍ത്തശേഷം ഹാജിമാര്‍ക്ക് തിരക്കേറിയ കര്‍മങ്ങളുള്ള ഞായറാഴ്ച മിനായില്‍ കൂടുതല്‍ വളണ്ടിയര്‍ സേവനം ഉറപ്പാക്കുമെന്നും പ്രവാസി വെല്‍ഫെയര്‍ വെസ്റ്റേണ്‍ പ്രവിശ്യ വളണ്ടിയര്‍ വിംഗ് കോര്‍ഡിനേറ്റര്‍ ഒസാമ ഫറോക്ക്, നാഷനല്‍ കോര്‍ഡിനേറ്റര്‍ റഹീം ഒതുക്കുങ്ങല്‍ എന്നിവര്‍ അറിയിച്ചു. അറഫയില്‍ ഷാനവാസ് കോട്ടയം, അഡ്വ. ഫിറോസ്, ഒസാമ, റഹീം ഒതുക്കുങ്ങല്‍ എന്നിവര്‍ നേതൃത്വം നല്കി.
Related News