മക്ക: ഐസിഎഫ്, ആര്‍എസ്സി എച്ചവിസി കോര്‍ ടീമിന്റെ ഹജ് സേവനം തുടരുന്നു. എച്ചവിസി കോര്‍ ടീം അംഗം സാദിഖ് ചാലിയാര്‍ നിന്ന് ലഭിച്ച നിര്‍ദേശ പ്രകാരം വഴിതെറ്റി നില്‍ക്കുന്ന രണ്ട് മലയാളി ഹാജിമാരെ തേടിയാണ് ഐ സി എഫ്, ആര്‍ എസ് സി വളണ്ടിയര്‍ ടീം അംഗങ്ങളായ അഹമ്മദ് സലിം കിഴിശേരിയും അബൂബക്കര്‍ സിദ്ധീഖ് പാലത്തിങ്ങലും മൂന്നാം ട്രെയിന്‍ സ്റ്റേഷന് സമീപം എത്തിയത്. തേടിയെത്തിയ ഹാജിമാരെ കണ്ടെത്തിയെങ്കിലും ഈ സമയം അവര്‍ക്കു സമീപം അവശയായി കിടക്കുന്ന സര്‍ക്കാര്‍ ഹജ്ജ് ഗ്രൂപ്പ് വഴി എത്തിയ തമിഴ്‌നാട് സ്വദേശി നിഷ അഷ്റഫിനെ കാണുന്നത്
ജംറയിലെ ഒന്നാമത്തെ ഏറു കഴിഞ്ഞതിനു ശേഷം വഴിതെറ്റി മൂന്നാം ട്രെയിന്‍ സ്റ്റേഷന് എത്തിപെടുകയും കടുത്ത ചൂടും അവശ്യമായ ഭക്ഷണത്തിന്റെയും അഭാവത്തില്‍ ഷീണിതയായി വീണു പോകുകയായിരിന്നു. തൊട്ടു മുന്നില്‍ നടന്ന രണ്ടു മരണങ്ങള്‍ നേരിട്ട് കണ്ട ഷോക്കില്‍ കൂടി നില്‍ക്കുന്ന വിദേശികള്‍ അടക്കം നിരവധിപേരുടെ പരിചരണത്തില്‍ യാതൊരു മാറ്റവുമില്ലാതെ തുടരുന്നതിനിടെ നിരവധി തവണ ആംബുലന്‍സ് സംവിധാനത്തിന് ശ്രമിച്ചു എങ്കിലും അതിശക്തമായ മെഡിക്കല്‍ ട്രാഫിക് കാരണം എളുപ്പം ലഭ്യമായില്ല. മറ്റൊരു പരീക്ഷണം എന്ന നിലയില്‍ എമര്‍ജന്‍സി കാള്‍ സംവിധാനത്തെ ബന്ധപ്പെടുകയും ഒടുവില്‍ മണിക്കൂറുകള്‍ നീണ്ട ഫോള്ളോ അപ്പിന് ശേഷം റെഡ് ക്രെസെന്റ് ടീം വാട്ട്‌സാപ്പ് വഴി നല്‍കിയ നിര്‍ദേശം പ്രകാരം വളണ്ടിയേഴ്സ് നല്‍കിയ ലൊക്കേഷന്‍ മാപ്പ് വഴി എത്തിയ ആംബുലന്‍സില്‍ അവരെ മിന ജസാര്‍ ഹോസ്പിറ്റല്‍ എത്തിക്കുകയും ചെയ്തു. സൂര്യതാപവും രക്തത്തിലെ അമിതമായ പഞ്ചസാരയുടെ അളവും കാരണം നേരിട്ട പ്രയാസങ്ങള്‍ക്ക് ചികിത്സയും പരിചരണവും നല്‍കി പിന്നീട് അസീസിയലെ താമസ സ്ഥലത്തു അവരെ സുരക്ഷിമായി എത്തിച്ചു.
അറഫയില്‍ നിന്ന് വഴി തെറ്റിയ അലഞ്ഞു ഒടുവില്‍ അസീസിയയിലെ താമസസ്ഥലത്തു എത്തിയപ്പോള്‍ പരിചരണത്തിനോ ഭക്ഷണത്തിനോ സംവിധാനമില്ലാതിരിക്കെ വലഞ്ഞ ഹാജിക്കും സഹായം എത്തിച്ചു.
Related News