ജിദ്ദ: ഹജ്ജ് സേവനത്തിനായി ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നഴ്‌സുമാരുള്‍പ്പെടെ കൂടുതല്‍ വളണ്ടിയര്‍മാരെയാണ് ജിദ്ദ നവോദയ ഈ പ്രാവശ്യവും ഹജ്ജ് സേവനങ്ങള്‍ക്കായി അയച്ചത്. ആശുപത്രികളില്‍ എത്തുന്ന തീര്‍ത്ഥാടകരുടെ വിവരങ്ങള്‍ ശേഖരിച്ച് അവരുടെ ബന്ധുക്കളെ അറിയിക്കുന്നതിലും അവര്‍ക്ക് വേണ്ട സഹായം ചെയ്യുന്നതിലും വളണ്ടിയര്‍മാരുടെ സേവനം ബന്ധുക്കള്‍ക്ക് ഏറെ സഹായകരമായി. മക്കയിലും, മദീനയിലും, മിനായിലും ആശുപത്രികളില്‍ കഴിഞ്ഞിരുന്ന രോഗികളെ എല്ലാ സജീകരണങ്ങളോടും കൂടിയുള്ള ആംബുലന്‍സിലാണ് സൗദി അധികൃതര്‍ അറഫയിലെ ജബലുറഹമ ആശുപത്രിയില്‍ എത്തിച്ചിരുന്നത്. അറഫയിലേക്കു കൊണ്ടു പോകുന്നതിനു മുന്‍പ് മിനയിലെ ആശുപത്രിയിലുള്ള അനേകം രോഗികളെ നവോദയയുടെയും മറ്റു സംഘടനകളുടെയും വളണ്ടിയര്‍മാരുടെ നേതൃത്വത്തില്‍ കുളിപ്പിച്ച് വൃത്തിയാക്കി ഇഹ്‌റാമിന്റെ വസ്ത്രം ധരിപ്പിച്ചാണ് അറഫയിലേക്ക് യാത്രയാക്കിയത്. കഴിഞ്ഞ ആഴ്ച മക്കയില്‍ വെച്ച് വീണു കാലിന്റെ തുടയെല്ല് പൊട്ടി സര്‍ജറി കഴിഞ്ഞ് മിനായിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വയനാട് സ്വദേശിയെ കുളിപ്പിച്ച് വൃത്തിയാക്കിയത് നവോദയ മക്കാ ഏരിയ ഈസ്റ്റ് സെക്രട്ടറി ബഷീര്‍ നിലമ്പൂരായിരുന്നു. അദ്ദേഹത്തെ ആംബുലന്‍സില്‍ അറഫയിലേക്ക് കൊണ്ടുപോകുന്നതിന് മുമ്പായി ബഷീറിനെ കണ്ടിട്ടെ പോകു എന്ന് അധികൃതരെ അറിയിക്കുകയും അതുപ്രകാരം ബഷീര്‍ മറ്റൊരു രോഗിയെ ആംബുലന്‍സിലേക്ക് കയറ്റുന്നതിനിടയില്‍ അവിടെ വന്നു കാണുകയും കണ്ണീരോടെ കെട്ടിപ്പിടിക്കുകയും, പ്രാര്‍ത്ഥിക്കുകയും, സ്‌നേഹം അറിയിക്കുകയും ചെയ്തതിനുശേഷമാണ് അദ്ദേഹം അറഫയിലേക്ക് പോയത്.
മലയാളി ഹാജിമാര്‍ക്ക് ആവശ്യമായ കഞ്ഞിയും, ശീതള പാനീയങ്ങളും, കുടിവെള്ളവും, വീല്‍ചെയര്‍ സഹായവും നവോദയ ദിവസേന നല്‍കിയിരുന്നു്.
ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളില്‍ നിന്നും, മറ്റു രാഷ്ട്രങ്ങളില്‍ നിന്നും വന്ന ഹാജിമാര്‍ക്കും സേവന പരിചയവും ഭാഷാ പരിജ്ഞാനവുമുള്ള
വളണ്ടിയര്‍ മാരുടെ സേവനവും നവോദയ ലഭ്യമാക്കിയിരുന്നു. ഷിഹാബുദ്ദീന്‍ കോഴിക്കോട്, മുഹമ്മദ് മേലാറ്റൂര്‍, ബഷീര്‍ നിലമ്പൂര്‍, ഷറഫു കാളികാവ്, നൈസല്‍ പത്തനംതിട്ട, റഷീദ് ഒലവക്കോട്, സനീഷ് പത്തനംതിട്ട, ആലിയ എമില്‍, സാജിത ജലീല്‍, സുമയ്യ അനസ്, നിസാം ചവറ, സാലിഹ് വാണിയമ്പലം എന്നിവര്‍ പവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി,
ഫോട്ടോ : ബഷീര്‍ നിലമ്പൂരും, ബഷീമാ നസ്രിനും സേവന പ്രവര്‍ത്തനത്തില്‍.
Related News